പ്ളസ്ടു ഫലം എത്തി. റെക്കാര്‍ഡാണ് ഇത്തവണ വിജയം 88.08 ശതമാനം അതായത് 2,58179 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയവയിലൂടെ ഉപരിപഠനത്തിനെ ത്തുന്നവര്‍ വേറെയും.

ഇതില്‍ ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം ഉറപ്പിച്ചവര്‍ വളരെക്കുറച്ച് പേര്‍ മാത്രം. കഠിനശ്രമത്തിലൂടെ എന്‍ട്രന്‍സ് എഴുതി മെഡിക്കലോ, ഐഐടി യോ പ്രതീക്ഷിക്കുന്നവരാണ് ഇവര്‍. ഹോട്ടല്‍ മാനേജ്മെന്‍റ്, ഫാഷന്‍ ഡിസൈനിങ്, നിയമം തുടങ്ങി യ മേഖലകളിലേയ്ക്ക് കേന്ദ്രതലത്തിലെ മല്‍സര പരീക്ഷകളി ലൂടെ എത്തുന്ന ന്യൂനപക്ഷം വേറെയുമുണ്ടാകും. എന്നാലും വലി യൊരു വിഭാഗം ബാക്കിയാണ്. ഡിഗ്രിയും ഇന്‍റഗ്രേറ്റഡ് പിജിയും ഡിപ്ളോമയുമൊ ക്കെയായി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കോഴ്സുകളെക്കുറിച്ച് ശരിയായ അറിവ് നേടുകയും യഥാസമയം അപേക്ഷ സമര്‍പ്പിക്കുകയുമാണ് അത്തരക്കാര്‍ ഇനി ചെയ്യേണ്ടത്. അതേസമയം എന്‍ട്രന്‍സിന്‍െറ ഫലം നിരീക്ഷിച്ച് കൊണ്ടിരിക്കുകയും റാങ്കിങില്‍ കുറെ താഴെയാണെങ്കിലും ജാഗ്രതയോടെ ഹോംവര്‍ക്ക് നടത്തി ഓപ്ഷനുകള്‍ നല്‍കുകയും വേണം.

kകാലത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കോഴ്സുകള്‍ പിറവിയെടുക്കുന്നു. അവയില്‍ പലതും പഠിച്ചാല്‍ വലിയ നേട്ടം കൊയ്യാന്‍ സഹായകവുമാണ്. എന്നാല്‍ പരമ്പരാഗത കോഴ്സുകളുടെ നിത്യയുവത്വം മറക്കുകയുമരുത്. കോഴ്സ് തിരഞ്ഞെടുക്കു മ്പോള്‍ സ്വന്തം അഭിരുചി, സാമൂഹ്യസാമ്പത്തിക പശ്ചാത്തലം, ആരോഗ്യം, വീട് വിട്ട് താമസിക്കുന്നതിനുള്ള സന്നദ്ധത, തുടങ്ങിയവയൊക്കെ കണക്കിലെടുക്കണം. പത്രങ്ങളിലെ വിദ്യാ ഭ്യാസം പേജുകളിലെ വിജ്ഞാപനങ്ങള്‍, പരസ്യങ്ങള്‍, ഓണ്‍ ലൈന്‍ എഡിഷനുകളില്‍ നല്‍കുന്ന ഫീച്ചറുകള്‍, തൊഴില്‍ പ്രസി ദ്ധീകരണങ്ങള്‍, സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ തൊഴില്‍- ഉപരിപഠന മാര്‍ഗ്ഗനിര്‍ദേശക ക്ളാസുകള്‍, മാര്‍ക്കറ്റിങ് ഫീച്ചറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയൊക്കെ വിവരം നേടാനായി പ്രയോ ജനപ്പെടുത്തി മുന്‍ഗണനാ ക്രമം നിശ്ചയിക്കുക. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ എന്നിവരില്‍ നിന്നും കോഴ്സിന്‍െറ സ്വഭാവം മനസ്സിലാക്കാം. തനിക്ക് ഉചിതമാണോ യെന്നറിയാന്‍ സിലബസുകള്‍ ശേഖരിച്ച് വായിച്ചു നോക്കാനും സമയം കണ്ടെത്തണം. എന്‍ട്രന്‍സ് ഉണ്ടെങ്കില്‍ അവ കടന്ന് കൂടാനുള്ള തന്ത്രങ്ങളും സ്വായത്തമാക്കണം.

ശാസ്ത്രവിഷയങ്ങളിലെ നേട്ടങ്ങള്‍
എന്‍ട്രന്‍സിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുന്ന ഘട്ടത്തില്‍ മാത്രം ശാസ്ത്രവിഷയങ്ങള്‍ പരിഗണിക്കുന്നവര്‍ ഫിസിക്സ്, കെമിസ്ട്രി എന്നിങ്ങനെയാണ് മുന്‍ഗണന നല്‍കുന്നത്. അത് കിട്ടിയി ല്ലെങ്കില്‍ മാത്തമാറ്റിക്സോ ബോട്ടണിയോ സുവോള ജിയോ എന്ന മട്ടിലാണ് പലരും അപേക്ഷ സമര്‍പ്പിക്കാറുള്ളത്. ശാസ്ത്രം വളരുന്ന തനുസരിച്ച് ഈ മേഖലകളില്‍ പുതുതായി സ്പെഷ്യലൈസേ ഷനുകള്‍ രൂപം കൊണ്ട് വരികയാണ്. തൊഴില്‍ സാധ്യത അവയ്ക്ക് കൂടുതലുണ്ടായെന്നും വരാം. എന്നാല്‍ സ്ഥാപനങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം. നവീന കോഴ്സുകള്‍ ഫലപ്രദ മായി പഠിപ്പിക്കാന്‍ സഹായകമായ ലബോറട്ടറി, ലൈബ്രറി സൌകര്യ ങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും കോളജിലുണ്ടാവണം.

വ്യവസായ മേഖലയില്‍ തൊഴില്‍ സാധ്യതയുള്ള വിഷയമാണ് കെമിസ്ട്രി. ലബോറട്ടറികളിലെ ഗവേഷണങ്ങളില്‍ താല്‍പര്യമു ള്ളവര്‍ക്ക് ഇണങ്ങും ബയോകെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, മെഡിക്കല്‍ ബയോകെമിസ്ട്രി തുടങ്ങിയവ പുതുതലമുറയിലെ ശാഖകളാണ്. ചെടികളെയും പൂക്കളെയും സ്നേഹിക്കുന്ന, കാടുകളും മേടുകളുമൊക്കെ താങ്ങി അവ കണ്ടെത്തുന്നതിലും പഠനം നടത്തുന്നതിലുമൊക്കെ ആനന്ദം കണ്ടെത്തുന്ന മനോഭാവക്കാര്‍ക്കാണ് ബോട്ടണി ഇണങ്ങുക.

മാനേജ്മെന്‍റിന്‍െറ ഉന്നതങ്ങളിലേക്ക് പടവുകള്‍ കയറാനായി എംബിഎ എടുക്കുക എന്ന ലക്ഷ്യം മനസ്സില്‍ കൊണ്ടു നടക്കുന്ന വരുണ്ട് . മറ്റ് ചിലര്‍ക്ക് ഗവണ്‍മെന്‍റ് ജോലിയുടെ എവറസ്റ്റായ സിവില്‍ സര്‍വീസ് ആണ് പരമമായ ലക്ഷ്യം. ഇത്തരം സ്വപ്നങ്ങള്‍ കാണുന്ന വര്‍ ബിരുദ കോഴ്സ് നിശ്ചയിക്കുമ്പോള്‍ ഉപരിപ ഠന-തൊഴില്‍ സാധ്യതകള്‍ക്ക് പുറമേ പൊതു വിജ്ഞാനം ആര്‍ജ്ജിക്കാനും വ്യക്തിത്വ വികസനം നേടാനും സമയം ലഭിക്കുന്ന കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. മനസ്സിന് ഏറ്റവും ഇണങ്ങുന്നത് എന്നതിനാവണം വിഷയ നിര്‍ണയത്തിലെ പ്രഥമ പരിഗണന.

നൂതനശാഖകള്‍
വൈറസ്, ബാക്ടീരിയ, ആല്‍ഗ പോലുള്ള സൂക്ഷ്മജീവികളെക്കുറി ച്ചുള്ള പഠനശാഖയാണ് മൈക്രോബയോളജി. ഔഷധ നിര്‍മ്മാണ രംഗത്തും ഗവേഷണ മേഖലയിലും അവസരങ്ങള്‍ കിട്ടും. അക്വാകള്‍ച്ചര്‍, ഓഡിയോളജി, ബയോടെക്നോളജി, ബയോളജിക്കല്‍ ടെക്നിക്സ് + സ്പെസിമന്‍ പ്രിപ്പറേഷന്‍, കാറ്ററിംഗ് സയന്‍സ്, ന്യൂട്രീഷ്യന്‍ + ഡയബറ്റിക്സ്, എന്‍വയോണ്‍ മെന്‍റ് + ഫുഡ് ടെക്നോളജി, ഫോറസ്ട്രി + വുഡ് ടെക്നോളജി, ജ്യോഗ്രഫി, ജിയോളജി, ഹോം സയന്‍സ്, ഇന്‍സ്ട്രമെന്‍േറ ഷന്‍, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി, ഒപ്റ്റിക്കല്‍ ഇന്‍സ്ട്രമെന്‍േറഷന്‍, പ്ളാന്‍റ് സയന്‍സ്, പോളിമര്‍ സയന്‍സ്, സൈക്കോളജി, സ്പീച്ച് + ഹിയറിംഗ് തുടങ്ങിയവ യിലും ഡിഗ്രി കോഴ്സുകളുണ്ട്.

ഫാഷന്‍ ലോകം, വിനോദ സഞ്ചാരം, ഭക്ഷണം അടിപൊളിയുടെ കാലത്ത് ഏറെ സാധ്യതകളുടെ മേഖലകളാണിവ. ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്ന കാലം ഇങ്ങനെ വരാത്തവണ്ണം പോയ് മറഞ്ഞു. ഉള്ളതിലേറെ കടം വാങ്ങിപ്പോലും ആര്‍ഭാടം എന്നതാണ് പുതിയ മുദ്രാവാക്യം. വ്യാപാര ഉല്‍സവങ്ങളിലൂടെ, ഭരണകൂടം പോലും ഈ രീതിയ്ക്ക് പ്രോല്‍സാഹനം നല്‍കുന്നു. വേഷവിധാനങ്ങള്‍, നഗ്നത മറയ്ക്കാന്‍ എന്നതിലുപരി പ്രദര്‍ശന വസ്തുക്കാളാവുന്നു. രണ്ട് ദശകം മുമ്പ് പോലും ഫാഷന്‍ പ്രദര്‍ശനം ഇന്ത്യന്‍ സമൂഹത്തില്‍ സ്വാഗതം ചെയ്യപ്പെട്ടിരുന്നില്ല.

പക്ഷെ കാലം മാറിയതും എല്ലാം കീഴ്മേല്‍ മറിഞ്ഞതും വളരെ പെട്ടെന്നാണ്. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റവും അതിലൂടെ സമൂഹചിന്താഗതിയില്‍ വന്ന മാറ്റങ്ങളും ഇതിന് കാരണമായി. ഫാഷന്‍ ഡിസൈനിങും പരേഡുകള്‍ പോലും ഇന്ന് വന്‍ വിജയമാകുന്നു. ഫാഷന്‍ ഡിസൈനിങുകാര്‍ക്ക് ടെക്സ്റ്റൈല്‍ വ്യവസായ മേഖലയില്‍ അവസരങ്ങള്‍ കിട്ടും. സിനിമ, ടെലിവിഷന്‍, നാടകം നൃത്തവേദികള്‍ തുടങ്ങിയ മേഖലകളിലും അവസരങ്ങള്‍ കിട്ടും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ആണ് ഈ രംഗത്തെ ഇന്ത്യയിലെ അതിപ്രശസ്ത സ്ഥാപനം. കേരളത്തിലെ കണ്ണൂരിലു മുണ്ട് ഒരു കേന്ദ്രം. എന്നാല്‍ ഇവയിലേ യ്ക്ക് അപേക്ഷാ സമയം കഴിഞ്ഞു. സര്‍വകലാശാലകള്‍ക്ക് കീഴിലെ ബിഎസ്സി കോസ്റ്റ്യൂ + ഫാഷന്‍ ഡിസൈനിങ് കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ വസ്ത്രകയറ്റുമതി പ്രോല്‍സാഹന കൌണ്‍സില്‍ സ്ഥാപിച്ച എറ്റിഡിസി (ക്കഗ്ഗഗ്ഗക്ക”ഞ്ഞന്ത സ്സ”ക്കണ്ടമ്മണ്ടമ്മട്ട + .ഞ്ഞSണ്ടട്ടമ്മണ്ടമ്മട്ട ങ്കഞ്ഞമ്മസ്സ”ഞ്ഞ) കളിലെ ഡിപ്ളോമ തുടങ്ങിയവയ്ക്ക് ശ്രമം നടത്താം.

ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ അതിവേഗം വികസിക്കുന്ന വ്യവസാ യമാണ് ടൂറിസം. താജ് മഹലിനെക്കാള്‍ ലോകത്തിന് പ്രിയങ്കരമായി കേരളത്തിന്‍െറ ഹരിതഭംഗി മാറിയിരിക്കുന്നു. വിദേശികളും അന്യ സംസ്ഥാനക്കാരും കേരളം കാണാന്‍ കൂടുതല്‍ താല്‍പര്യമെടുക്കുന്നു. കേരളീയര്‍ തന്നെ, സംസ്ഥാനമെങ്ങും സഞ്ചരിക്കാന്‍ കൂടൂതല്‍ താല്‍പര്യമെടുക്കുന്നു.

മെഡിക്കല്‍, മണ്‍സൂണ്‍, അഡ്വഞ്ചര്‍ തുടങ്ങിയ മേഖലകളിലേക്കും ടൂറിസത്തിന്‍െറ വ്യാപ്തി വര്‍ദ്ധിക്കുന്നു. പ്രൊഫഷനല്‍ സമീപ നത്തോടെ വേണം ടൂറിസം മേഖലയില്‍ ഇടപെടാന്‍ എന്ന ബോധ്യം വര്‍ധിക്കുന്നു. അതിനാല്‍ത്തന്നെ ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് നല്ല അവസര ങ്ങള്‍ കിട്ടും. വേതന നിരക്കും ഭേദപ്പെട്ടതാണ്. മികച്ച ആശയവിനിമയശേഷിയും ബഹിര്‍ മുഖത്വവും ചടുതലതയുമുള്ളവര്‍ക്ക് ഈ രംഗത്തേക്ക് പ്രവേശിക്കാം.
ടൂറിസവുമായി ബന്ധപ്പെട്ടും അല്ലാ തെയും ഹോട്ടല്‍ മാനേജ്മെന്‍റ് കാറ്ററിംഗ് പഠന ശാഖകളും വളരുന്നു.

നാഷനല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്‍റ് + കാറ്ററിംഗ് ടെക്നോളജി മ്മങ്കണ്ണപ്പങ്കസ്സ-യുടെ കീഴില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ഹോട്ടല്‍ + മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന ബിഎസ്സി ഹോസ്പിറ്റാലിറ്റി  + ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ മികച്ച കോഴ്സാണ്. പൊതു പ്രവേശന പരീക്ഷയുണ്ട്. എന്നാല്‍ പ്ളസ്ടു പഠനകാലത്താണ് ഇവയുടെ വിജ്ഞാപനം.

ബാച്ച്ലര്‍ ഓഫ് ടൂറിസം + ഹോട്ടല്‍ മാനേജ്മെന്‍റ് ആണ്. സര്‍വക ലാശാലകള്‍ക്ക് കീഴിലെ കോളജുകളില്‍ പഠിക്കാവുന്ന മറ്റൊരു കോഴ്സ്. കേരള ഗവണ്‍മെന്‍റിന്‍െറയും കിറ്റ് കോയുടേയും സംരംഭമായ കിറ്റ്കോ(ന്നണ്ടസ്സങ്കമ്പ) യുടെ ഹോട്ടല്‍ മാനേ ജ്മെന്‍റ് ഡിപ്ളോമ. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം +  ട്രാവല്‍ സ്റ്റഡീസ് (ന്നണ്ടസ്സസ്സS) നടത്തുന്ന ഡിപ്ളോമ തുടങ്ങിയവ ഹോട്ടല്‍ മാനേജ്മെന്‍റ് /ട്രാവല്‍ +
ടൂറിസം മേഖലയിലെ കോഴ്സുകളില്‍ ഉള്‍പ്പെടുന്നു.

കൊമേഴ്സിന് വന്‍ വിജയം എന്നത് ഇത്തവണത്തെ പ്ളസ് ടൂ പരീക്ഷാ ഫലത്തിന്‍െറ സവിശേഷതകളിലൊന്നാണ് 89.86 ണ് കൊമേഴ്സു കാരുടെ വിജയ ശതമാനം. അവര്‍ക്ക് കൊമേഴ്സ് മാത്രമല്ല ഇനി പഠിയ്ക്കാവുന്നത്. മറ്റനവധി വിഷയങ്ങളില്‍ അവര്‍ക്ക് ഉപരിപഠനം സാധ്യതയുണ്ട്. ചില വിഷയങ്ങള്‍ കാണുക

ബിബിഎ, ആക്പ്പേറിയല്‍ സയന്‍സ്, ബാങ്കിങ്, ബിഎഫ്എ, ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്, ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി, കമ്പ്യൂട്ടര്‍ കോഴ്സുകള്‍, (എല്‍ബിഎസ്, സി ഡിറ്റ് തുടങ്ങിയവ നടത്തുന്നത്), ഡിസൈനിങ്, ഡ്രാമ, ഇക്കണോ മിക്സ്, ഹിസ്റ്ററി തുടങ്ങിയ ബിഎ വിഷയങ്ങള്‍. വിവിധ ഭാഷ കള്‍, ഇവന്‍റ് മാനേജ്മെന്‍റ്, ഹോട്ടല്‍ മാനേജ്മെന്‍റ്, ഫാഷന്‍ ടെക്നോളജി, സിനിമ, വെസ്ളന്‍ കോഴ്സ് (ങ്കണ്ടഞ്ചമ്മഞ്ഞസ്സ), ടിടിസി, അയാട്ട കോഴ്സുകള്‍, പഞ്ചവല്‍സര ഹ്യൂമാനിറ്റീസ് ഇന്‍റഗ്രേറ്റഡ് പി ജി, ജേണലിസംസ മള്‍ട്ടിമീഡിയ, അനിമേഷന്‍, നിയമം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, എയര്‍ഹോസ്റ്റസ്/കാബിന്‍ ക്രൂ, സൈക്കോളജി, ബാച്ച്ലര്‍ ഓഫ് സോഷ്യല്‍ വര്‍ക്, ട്രാവല്‍ + ടൂറിസം, അപ്പാരല്‍ ട്രെയിനിംഗ് ഡിസൈന്‍

ഇവയില്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകള്‍ പ്രൊഫഷനല്‍ രംഗത്ത് അത്യുന്നതങ്ങളിലെത്താന്‍ സഹായകമാണ്. കൊമേഴ്സുകാര്‍ക്ക് പഠിക്കാവുന്ന ഈ വിഷയങ്ങള്‍ മറ്റുള്ളവര്‍ക്കും പഠിക്കാവുന്നതാണ് എന്നതും ഓര്‍ക്കുക

കാഴ്ചകളൊക്കെ ഉല്‍സവാഘോഷമാക്കുന്നതാണ് പുതുകാല ത്തിന്‍െറ ശൈലി. ദൃശ്യപ്പൊലിമയ്ക്കാണ് മുന്‍ഗണന. വിപണികളില്‍ ഇത് ശക്തമായി പ്രതിഫലിക്കുന്നു. വിഷ്വല്‍ കമ്യൂണിക്കേ ഷന്‍ എന്ന കോഴ്സിന്‍െറ പ്രസക്തി ഈ സാഹചര്യത്തിലാണ്. കേരളത്തില്‍ കൊച്ചിയിലെ അമൃതയിലും, കേരളത്തിന് പുറത്ത് ചെന്നൈയിലെ ലയോള കോളേജ് പോലുള്ള പ്രശസ്ത കേന്ദ്രങ്ങളിലും പഠിക്കാം.

ലതര്‍ പ്രോസസിംഗ്, പ്ളാസ്റ്റിക് എഞ്ചിനിയറിംഗ് പെട്രോളിയം എഞ്ചിനിയറിംഗ് എന്നിവ പോലുള്ള മലയാളികള്‍ക്ക് അത്ര സുപരിചി തമല്ലാത്ത കോഴ്സുകളുമുണ്ട്.

Courtesy : Manorama Online.